പാഴൂർ:- പ്രതിസന്ധികളെ ധീരമായി ചെറുത്തു തോല്പിക്കണമെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകസമിതിയംഗം ശരീഫ് സാഗർ പ്രസ്താവിച്ചു. പാഴൂർ വാർഡ് മുസ് ലീഗ് സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സജീർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി. ഇഖ്ബാൽ മാസ്റ്റർ, സമീർ പാഴൂർ, വാർഡ് മെമ്പർ ഇ പി വൽസല,പി.ടി.സി അബ്ദുല്ല മാസ്റ്റർ, മുബഷിർ വാഫി,തസ്‌നീം, അനസ്, ഷാജഹാൻ, സോനു എന്നിവർ സംസാരിച്ചു.


Post a Comment