ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ


പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം നവബർ മാസം പന്തീരാങ്കാവ് സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടർ രാത്രി സമയത്ത് പ്രതികൾ മോഷ്ടിച്ചിരുന്നു. നൂറോളം സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെ ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികൾ പിടിയിലാവുന്നത്.




പ്രതികൾ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാൻ പണം കണ്ടെത്താൻ വേണ്ടിയാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ് കുറഞ്ഞ പൈസക്ക് വിൽക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു .

Post a Comment

Previous Post Next Post
Paris
Paris