തിരുവനന്തപുരം: 2022 - 23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിൽ 174 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 206 കോടി രൂപയാണ് അനുവദിച്ചത്. സ്കൂൾതലത്തിൽ 152 കോടി രൂപ മുടക്കി 130 സ്കൂളുകളിലും ഹയർസെക്കൻഡറി തലത്തിൽ 41 കോടി രൂപ മുടക്കി 32 സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 13 കോടി രൂപ മുടക്കി 12 സ്കൂളുകളിലും കെട്ടിടനിർമാണത്തിന് അനുമതി നൽകി
159 സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 15 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നിലനിറുത്തുന്നതിനുള്ള ആകസ്മിക സഹായം നൽകുന്നതിന്റെ ഭാഗമായി 163 സ്കൂളുകൾക്ക് 25 കോടി രൂപയുടെ ഭരണാനുമതി നൽകി_
Post a Comment