കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഏപ്രിൽ ആദ്യ വാരം നടക്കും. ആദ്യ വിമാനം മേയ് 21ന് പുറപ്പെടുമെന്നതിനാൽ തുടർ നടപടികൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി വേഗത്തിലാക്കും.
നറുക്കെടുപ്പോടെ തീർത്ഥാടകർ ആദ്യ ഗഡുവും പിന്നാലെ രണ്ടാം ഗഡുവും പാസ്പോർട്ടും സമർപ്പിക്കണം. വാക്‌സിനേഷൻ പൂർത്തിയാക്കി ഏപ്രിൽ പകുതിയോടെ വിസ സ്റ്റാംമ്പിംഗ് തുടങ്ങിയേക്കും.കടലുണ്ടിലൈവ്.
ആകെ 1,75,025 സീറ്റ്
>സൗദി ഇന്ത്യയ്‌ക്ക് അനുവദിച്ച സീറ്റ് - 1,75,025
>കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് - 1,40,020
>സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് - 35,005
>കേരളം പ്രതീക്ഷിക്കുന്ന സീറ്റ് - 11,000 - 13,000
>കേന്ദ്ര വ്യോമ മന്ത്രാലയം ഉൾപ്പെടുത്തിയത് - 13,300
( കരിപ്പൂർ- 8,300, കൊച്ചി- 2,700, കണ്ണൂർ- 2,300)
> സ്വകാര്യ ക്വോട്ട കുറയും
സംസ്ഥാനങ്ങളിലെ മുസ്‌ലീം ജനസംഖ്യക്ക് ആനുപാതികമായാണ് ഹജ്ജ് ക്വോട്ട. അപേക്ഷകൾ കുറവായ സംസ്ഥാനങ്ങളിലെ ഒരു വിഹിതവും ലഭിച്ചേക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 19,531 പേർ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 70 വയസിന് മുകളിലുള്ളവരും സഹായികളുമായി 1,462 പേർക്കും മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസിന് മുകളിൽ) വിഭാഗത്തിൽ 2,799 പേർക്കും നറുക്കില്ലാതെ അവസരം ലഭിക്കും. ആകെ 4,261 പേർക്ക്. ജനറൽ കാറ്റഗറിയിൽ 15,270 അപേക്ഷകരുണ്ട്. 11,951 പേർ കരിപ്പൂരും 4,124 പേർ കൊച്ചിയും 3,456 പേർ കണ്ണൂരുമാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഹജ്ജ് നയപ്രകാരം സ്വകാര്യ ക്വോട്ട 35,005 ആയി കുറഞ്ഞിട്ടുണ്ട്. 2019 മുതൽ 45,000 ആയിരുന്നു ക്വോട്ട. 70% സീറ്റ് ഹജ്ജ് കമ്മിറ്റികൾക്കും 30% സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി. വി.ഐ.പി ക്വോട്ട നിറുത്തലാക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേനയുള്ള അപേക്ഷകർക്ക് ഇത് സഹായകമാവും.
Post a Comment