ഏപ്രിൽ ഒന്നിന് യു.ഡി.എഫ് കരിദിനം

തിരുവനന്തപുരം :ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനം ആചരിക്കുമെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പകൽസമയത്ത് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും




ആറ് വർഷത്തിനിടയിൽ വലിയ നികുതി കൊള്ളയാണ് ബഡ്ജറ്റിലുണ്ടായത്. പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ 31ന് രാവിലെ ഒരു മണിക്കൂർ കുത്തിയിരുപ്പ് സമരം നടത്തും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിവും രാജ്യത്തെ പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന കേന്ദ്രസർക്കാരിന്റെ അഴിമയിൽ പ്രതിഷേധിച്ചും യു.ഡി.എഫ് ജനപ്രതിനിധികളും സംസ്ഥാന ജില്ലാ നേതാക്കളും ഏപ്രിൽ അഞ്ചിന് രാജ്ഭവന് മുന്നിൽ സത്യഗ്രഹം നടത്തുമെന്നും ഹസ്സൻ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris