ചാത്തമംഗലം ഗവൺമെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും സന്ദേശം നൽകിയും പുൽക്കൂടും, ക്രിസ്‌മസ് ട്രീയുമൊരുക്കിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞും ക്രിസ്മസിന്റെ വരവരറിയിച്ച് നക്ഷത്രങ്ങൾ തൂക്കിയും കേക്ക് മുറിച്ചും ആഘോഷപരിപാടികൾ ഗംഭീരമാക്കി.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നവതരിപ്പിച്ച കരോൾ, കൊയർ , ഡാൻസ്. തുടങ്ങിയവ ഏറെ ആകർഷകമായി.
ആഘോഷപരിപാടികൾ കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പോൾ കെ.ജെ ഉദ്ഘാടനം ചെയ്തു.പി.ടി. എ പ്രസിഡണ്ട് ഷിനോയ് വിജയൻ അദ്ധ്യക്ഷനായിരുന്നു. എം.പി. ടി എ ചെയർ പേഴ്സൺ വാസന്തി , പി.ടി.എ. വൈസ് പ്രസിഡണ്ടുമാരായ ഷാജൻ രാജേഷ്. ടി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹിമ. എൽ. ദാസ് ക്രിസ്മസ് സന്ദേശം നൽകി.പ്രധാനാധ്യാപിക താരക കുമാരി ടി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കെ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
അധ്യാപികമാരായ ഷീബ,മഞ്ജുഷ,സിന്ധു , ഷൈനി,ഫെബിന,ബീന,അഭിന, ഷെറീന,റെനിഷ, എന്നിവരും,പി ടി എ അംഗങ്ങങ്ങളായ ഗിരീഷ്, അസീസ്,രജീഷ്,ബിനീഷ്, ജിജിന,ഡെയ്സി ,രമ്യ , സിനി,ഉഷ, സബിഷ്ണ,രജിത ,സൗമ്യ , നജ്മുന്നീസ,ഡെയ്സി , നിഷിത എന്നിവർ നേതൃത്വം നൽകി

Post a Comment