ജോളി,ലൈല,ഗ്രീഷ്മ:രക്തരക്ഷസുകളെപ്പോലും നാണിപ്പിച്ച മൂന്ന് സ്ത്രീകൾ


തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി, ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈല, പാറശാല ഷാരോൺ വധക്കേസിലെ ഗ്രീഷ്മ... കേരളം ഭീതിയോടെ കേൾക്കുന്ന പേരുകൾ. കൊലപാതക കേസുകളിൽ ഉൾപ്പടെ കേരളത്തിൽ നിരവധി സ്ത്രീകൾ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലപാതകങ്ങൾക്ക് തിരഞ്ഞെടുത്ത വ്യത്യസ്ത രീതികൊണ്ടാണ് ഇവർ കുപ്രസിദ്ധരായത്. ഇതിൽ കൂടത്തായി കേസിലെ പ്രതി ജോളി പ്രശസ്ത അമേരിക്കൻ ദിനപത്രം ദ ന്യൂയോർക്ക് ടൈംസിൽ പോലും ഇടം പിടിച്ചു. പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി എന്ന വീട്ടമ്മ എൻ ഐ ടി പ്രൊഫസറായി വർഷങ്ങളോളം വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ച് ഉറ്റബന്ധുക്കളെ കൊന്നതും കേരളം ഞെട്ടലോടെയാണ് കേട്ടത്




കുടുംബത്തിലെ ആറുപേരെ ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയാണ് ജോളി കാലപുരിക്കയച്ചത്. പതിനാല് വർഷങ്ങൾ കൊണ്ടായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആർക്കും ഒരു സംശയത്തിനും ഇടനൽകിയില്ലെങ്കിലും ഇടയ്ക്കൊന്ന് പാളി. അതോടെ പിടിവീണു.സ്വത്തുക്കൾ കൈക്കലാക്കുന്നതിനുവേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്

Post a Comment

Previous Post Next Post
Paris
Paris