ഷാരോൺ രാജ് കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ഉടൻ അറ​സ്റ്റ് ചെയ്യും; ഇരുവരെയും പ്രതിചേർത്തു


തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേർത്തു. ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞദിവസം മുതൽ ഇരുവരെയും ചോദ്യം ചെയ്തുവരികയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേർത്തത്. പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തിൽ സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച പറ്റിയതായി റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു. സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഗായത്രി, സുമ എന്നി പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമിൽ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമിൽ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.




സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന പേടിയിൽ കാമുകനെ വിഷം കൊടുത്ത് കൊന്നത് പട്ടാളക്കാരനൊപ്പമുള്ള സ്വസ്ഥ ജീവിതത്തിനായി; എല്ലാത്തിനും കൂട്ടുനിന്നത് കുടുംബവും


പഠനത്തിൽ മിടുക്കിയായ ഗ്രീഷ്മ പഠിച്ച കള്ളിതന്നെയാണ്. പുതിയ ബന്ധത്തിന് ഷാരോൺ ഒരു വിലങ്ങുതടിയാകുമെന്ന ചിന്തയാണ് ഈ കൊടുംക്രൂരതയിലേക്ക് അവളെ നയിച്ചത്. നാഗർകോവിലിലെ സൈനികനുമായുള്ള ദാമ്പത്യം സ്വപ്നം കണ്ട ഇവർ സ്നേഹത്തോടെ ഷാരോണിന് വെച്ച് നീട്ടിയത് വിഷയമായിരുന്നു.

വിവാഹ ബ്രാക്കർ വഴിയാണ് ഗ്രീഷ്മയ്ക്ക് പട്ടാളക്കാരനുമായുള്ള ബന്ധം എത്തിയത്. സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാഗമായിരുന്നു സൈനികൻ. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാലം സുഖ ജീവിതത്തിന് ഷാരോൺ തടസ്സം നിൽക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു. ഈ ഭയമാണ് കൊലയിലേക്ക് എത്തിയത്. ഇതിനൊപ്പം വീട്ടുകാരുടെ എതിർപ്പും എന്തും ചെയ്യാനുള്ള സമ്മതവും കൂടിയായപ്പോൾ ഷാരോൺ വിഷം കഴിച്ച് ചർദ്ദിച്ചു മരിച്ചു. ഇതിനിടെയിൽ രക്ഷപ്പെട്ടത് ആ സൈനികനായിരുന്നു. സർവ്വകലാവല്ലഭയെന്ന ഇമേജുമായി നാഗർകോവിലിലെ മരുമകളാകാനുള്ള ഗ്രീഷ്മയുടെ മോഹമാണ് പൊലീസ് ചോദ്യം ചെയ്യലിൽ തകർന്നത്.


റൂറൽ പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പോലും പതറാതെയാണ് ഗ്രീഷ്മ ഇരുന്നത്. കണ്ണിങ്ങായിരുന്നു അവൾ. ചിരിച്ചു കൊണ്ടാണ് എല്ലാത്തിനും മറുപടിയും നൽകിയത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുണ്ടായിരുന്നത് വെറും നേരമ്പോക്കായിരുന്നു. എന്നാൽ അവളുടെ സ്‌നേഹത്തിൽ ഷാരോൺ മതി മറന്നു. സൈനികന്റെ വിവാഹാലോചന എത്തിയതോടെ കാമുകനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. പിന്നാലെ കൈയിലുള്ള ഫോട്ടോയും വീഡിയോയുമെല്ലാം ഷാരോണിൽ നിന്ന് തിരിച്ചു വാങ്ങാൻ ഗ്രീഷ്മ ശ്രമിച്ചു. എന്നാൽ പിന്മാറില്ലെന്നായിരുന്നു ഷാരോണിന്റെ മറുപടി. ഇതോടെയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. നാഗർഗോവിലിലെ സൈനികന്റെ കുടുംബവും ഞെട്ടലോടെയാണ് ഈ സംഭവങ്ങളെ ഉൾക്കൊള്ളുന്നത്. കല്യാണത്തിൽ നിന്നും അവർ പിന്മാറുന്നതായി നേരത്തെ തന്നെ ഗ്രീഷ്മയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു.


ഷാരോണുമായി പള്ളിയിൽ വച്ച് വിവാഹം നടന്നുവെന്ന ചിത്രങ്ങൾ വന്നപ്പോൾ തന്നെ ഞങ്ങൾ പിന്മാറി. ബ്രോക്കർ വഴിയാണ് വിവാഹം ഉറപ്പിച്ചത്. കല്യാണ നിശ്ചയത്തിന് അയൽക്കാർ പോലും ഉണ്ടായിരുന്നില്ല. അന്ന് അടുത്ത ബന്ധുക്കൾ എന്ന് പറയുന്ന ചിലർ മാത്രമേ കല്യാണ നിശ്ചത്തിന് എത്തിയൂള്ളൂ. ഒരു രഹസ്യാത്മക ഇക്കാര്യത്തിൽ അവർ സൂക്ഷിച്ചിരുന്നു – -സൈനികനുമായി ബന്ധമുള്ളയാൾ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഗ്രീഷ്മയുടെ വീടിനു അടുത്തുള്ളവർ പോലും സൈനികനുമായുള്ള വിവാഹ നിശ്ചയത്തെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്. ഉറപ്പിച്ച തീയതിയിൽ നിന്നും വിവാഹം മാറ്റിയതും ഷാരോണിനെ വകവരുത്തിയ ശേഷം പുതിയ ജീവിതം നയിക്കാനുള്ള ഗ്രീഷ്മയുടെ ബുദ്ധിയായിരുന്നുവെന്ന സംശയവുമുണ്ട്. ഇതിനെല്ലാം കുടുംബവും പിന്തുണ നൽകിയെന്നാണ് സൈനികന്റെ കുടുംബവും ഈ ഘട്ടത്തിൽ വിശ്വസിക്കുന്നത്.

ഷാരോൺ രാജും ഗ്രീഷ്മയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത് ഒന്നര വർഷം മുമ്പാണ്. ഒരു ചെന്നൈ യാത്രയിലാണ് അനുജന്റെ പ്രായമുള്ള ഷാരോണിനെ ഗ്രീഷ്മ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി. ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥിയും ഗ്രീഷ്മ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായിരുന്നു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ഗ്രീഷ്മ. ബി.എയ്ക്ക് മികച്ച മാർക്ക് നേടിയിട്ടുള്ള ഗ്രീഷ്മ പി.ജി. പഠനത്തിൽ ഉഴപ്പിത്തുടങ്ങിയപ്പോഴാണു വീട്ടുകാർ പ്രണയം അറിയുന്നത്. മറ്റൊരു സമുദായത്തിൽ അംഗമായ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. അപ്പോൾ തന്നെ ഇവനെ ഒഴിവാക്കണമെന്ന താക്കീത് നൽകിയിരുന്നു.

പ്രണയത്തിലായ ശേഷം കോളജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. നവംബർ വരെ കാത്തിരിക്കേണ്ടെന്നു ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിനു മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ മറുപടി നൽകി. എന്നാൽ, ഷാരോണിന് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും ഷാരോണും മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോകൾ അടക്കമുള്ളവ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിക്ക് വേറെ വിവാഹവും നിശ്ചയിച്ചു.

ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്. പഠന സംബന്ധമായ പ്രോജക്ടിനുവേണ്ടിയെന്നു പറഞ്ഞാണു ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം ഗ്രീഷ്മയുടെ അമ്മ പുറത്തേക്ക് പോയിരുന്നു. ഷാരോണിനു മരുന്ന് ഒഴിച്ച് കൊടുത്തതെന്നു പുറത്തുവന്ന ഓഡിയോയിലുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണു ഷാരോണിന് നൽകിയതെന്നും ഓഡിയോയിലുണ്ട്.

ഇവിടെനിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്. എന്നാൽ, കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ അന്നേ ആരോപിച്ചിരുന്നു. ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്നു സഹോദരനും പറയുന്നു. സത്യം പുറത്തു വന്നതു കൊണ്ടു മാത്രം സൈനികനും രക്ഷപ്പെടുകായണ്. അല്ലെങ്കിൽ സൈനികനേയും ഭാവിയിൽ ഇത്തരത്തിൽ ഗ്രീഷ്മ വകവരുത്താൻ സാധ്യത ഏറെയായിരുന്നു

Post a Comment

Previous Post Next Post
Paris
Paris