ലഹരിക്കെതിരെ സമൂഹ ജാഗ്രതാ ജ്യോതി തീർത്ത് എൻ.എസ്.എസ് വളണ്ടിയർമാർ


എളേറ്റിൽ: കേരള ജനതയെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാ വിപത്തായ ലഹരിക്കെതിരെ അവബോധം നൽകാൻ സമൂഹ ജാഗ്രതാ ജ്യോതിയും റാലിയും പ്രതിജ്ഞയും നടത്തി എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ , സ്കൂളിൽ നിന്ന് ആരംഭിച്ച റാലി എളേറ്റിൽ അങ്ങാടിയിൽ  കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉൽഘാടനം ചെയ്തു. 





 തുടർന്ന് വിദ്യാർത്ഥികളും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും നാട്ടുകാരും ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും മെഴുകുതിരി കത്തിച്ച് സമൂഹ ജ്യോതി തീർക്കുകയും ചെയ്തു. പ്രിൻസിപ്പൽ എം മുഹമ്മദലി, പ്രോഗ്രാം ഓഫീസർ ഷാഹിദ്  എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris