മാവൂർ.ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ഡിസംബർ 20 മുതൽ ജവഹർ മാവൂർ കൽപ്പള്ളിയിൽ വെച്ച് നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സ്വാഗത സംഘം ഓഫീസ് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉൽഘാടനം ചെയ്തു.പി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
മാവൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.പി കരീം, കെ.ഉണ്ണികൃഷ്ണൻ, ഗീതാമണി, ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ.ടി അഹമ്മദ് കുട്ടി, ഓനാ ക്കിൽ ആലി, മാവൂർ വിജയൻ, പി സായി എന്നിവർ പ്രസംഗിച്ചു. കെ.ടി.ഷമീർ ബാബു സ്വാഗതവും ജാബിർ ഗ്യാലക്സി നന്ദിയും പറഞ്ഞു.ഇരുപത്തിനാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.

Post a Comment