ലഹരി ഉപയോഗം : ജാഗ്രത സമിതി രൂപീകരിച്ചു


കുന്ദമംഗലം: വിദ്യാർത്ഥികളിലെ  ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റ് ജാഗ്രത സമിതി രൂപീകരിച്ചു. നിരീക്ഷണം, വിവരം നൽകൽ, ബോധവൽക്കരണം, കൗൺസലിംഗ് എന്നിവയുണ്ടാകും. ഗ്രാമ പഞ്ചായത്ത്, പോലീസ്, എക്സൈസ്, സ്കൂൾ, ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.




 ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉദയകുമാർ കൺവീനറായുള്ള ജാഗ്രത സമിതി വൈകാതെ വിപുലീകരിക്കും.
ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെ ഉൾപ്പെടുത്തി  യോഗം ചേരും.  ലഹരിക്കെതിരെയുള്ള സർക്കാർ നടപടിയെ സദയം സ്വാഗതം ചെയ്തു. വിദ്യാലയങ്ങളിൽ ദിവസം ഒരു പീരിയേഡ് ബോധവൽക്കരണം ആക്കണമെന്നും  എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സർവ്വദമനൻ കുന്ദമംഗലം, പി.ശിവപ്രസാദ്, ഉദയകുമാർ, പി.തങ്കമണി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris