ഖത്തറിൽ മരണപ്പെട്ട മിൻസയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.




തുടര്‍ന്ന് കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം. ദോഹ അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനിലെ കെ ജി വിദ്യാര്‍ത്ഥിയായിരുന്നു മിന്‍സ മറിയം ജേക്കബ്.

Post a Comment

Previous Post Next Post
Paris
Paris