തെരുവുനായ നിയന്ത്രണം: ഏകോപനം ജില്ലാ ഭരണകൂടത്തിന്; നിരീക്ഷിക്കാൻ നാലംഗ സമിതി


തിരുവനന്തപുരം : തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ജില്ലാ കലക്ടർമാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.




ജില്ലകളിൽ നാലംഗ സമിതി പ്രവര്‍ത്തനം നിരീക്ഷിക്കും. ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.

ആഴ്ചയിൽ ഒരിക്കൽ വാക്സിനേഷന്റെ പ്രവർത്തനം സംസ്ഥാന അടിസ്ഥാനത്തിൽ വിലയിരുത്തും. തദ്ദേശ സ്ഥാപനങ്ങൾ ദിവസവും പ്രവർ‌ത്തനം വിലയിരുത്തി ദൈനംദിന റിപ്പോർട്ട് സർക്കാരിനു കൈമാറണം. ക്ലീന്‍ കേരള കമ്പനി വഴി മാലിന്യം നിർമാർജനം ചെയ്യും.

എംഎൽഎമാരുടെ പങ്കാളിത്തത്തോടെയായിരിക്കും പ്രവർത്തനമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രവർത്തനങ്ങളിൽ ഇടപെടാൻ നോഡൽ ഓഫിസർമാരെ നിയമിക്കും. സർക്കാർ മേൽനോട്ടത്തിൽ ജനകീയ ഇടപെടലാണ് ആലോചിക്കുന്നതെന്നും മന്ത്രിമാർ വ്യക്തമാക്കി.
    


Post a Comment

Previous Post Next Post
Paris
Paris