നാടൊന്നാകെ പാലിയേറ്റീവിന്റെ പായസ ചലഞ്ചിലേക്ക്

 
ചാത്തമംഗലം : ചാത്തമംഗലം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ  വരുന്ന ഗാന്ധി ജയന്തി ദിനത്തിൽ നടത്തുന്ന പായസ ചലഞ്ച് വിജയിപ്പിക്കുന്നതിന് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളും , പഞ്ചായത്ത് മെമ്പർമാരും , റസിഡൻസ് അസോസിയേഷനുകളും , കുടുംബശ്രീ പ്രവർത്തകരും , സ്വാശ്രയ സംഘങ്ങളും സാമൂഹിക പ്രവർത്തകരൊന്നടങ്കം ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ  ചാത്തമംഗലം  എ.യു.  പി. സ്കൂളിൽ ചേർന്ന യോഗം  തീരുമാനിച്ചു..




സാമ്പത്തിക പ്രായാസത്തിൽ അകപ്പെട്ടിരിക്കുന്ന പാലിയേറ്റീവിന്റെ ഫണ്ട് ശേഖരണാർത്ഥമാണ്  ചലഞ്ച് നടത്തുന്നത്..
ജീവിത യാത്രയിൽ ഒറ്റപ്പെട്ടു പോയ  കൂടപ്പിറപ്പുകളെ ചേർത്ത് പിടിക്കാം എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചതിന്റെ  പുരോഗതി യോഗം   ചർച്ച  ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris