തിരുവനന്തപുരം: നിയമസസഭയുടെ 24ാമത് സ്പീക്കറായി എ.എന്‍.ഷംസീറിനെ തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷംസീറിന് 96 വോട്ടാണ് ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന അന്‍വര്‍ സാദത്തിന് 40 വോട്ടാണ് ലഭിച്ചത്.
സമൂഹത്തില്‍ സജീവമായി ഇടപെട്ട് വളര്‍ന്നതിന്റെ പശ്ചാത്തലമുള്ളയാളാണ് പുതിയ സ്പീക്കറെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കലാപത്തിന്റെ ഘട്ടത്തില്‍ ആക്രമണത്തിനരയായ ഒരു കുടുംബത്തില്‍ നിന്നും വരുന്ന പ്രതിനിധിയാണ്. അതുകൊണ്ടു തന്നെ മതനിരപേക്ഷതയുടെ മൂല്യം എന്ത് എന്നത് സ്വന്തം കുടുംബത്തിന്റെ അനുഭവത്തില്‍ നിന്ന് തന്നെ അദ്ദേഹം മനസിലാക്കിയിരിക്കുന്നു. ആ അനുഭവ പശ്ചാത്തലവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ മൂലധനമായി മാറും. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് അദ്ദേഹം. അക്കാദമിക് മികവും സമരവീര്യവും സംയുക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ മാതൃക കൂടിയാണ് എ.എന്‍ ഷംസീറെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കറുടെ ഡയസിലേക്ക് കയറിയേപ്പോള്‍ എ.എന്‍ ഷംസീര്‍ ചരിത്രത്തിലേക്ക് കൂടിയാണ് ചുവടുവെച്ചു കയറിയതെന്ന് ഒാര്‍മിപ്പിക്കുകയാണെന്ന് അഭിനന്ദനമര്‍പ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയായി ചുമതലയേറ്റതോടെയാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത്.

Post a Comment