സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10ന്, ഉച്ചയോടെ ഫലമറിയാം


▪️എൽഡിഎഫ് സ്ഥാനാർഥിയായി എ.എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്.




തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും. എം.ബി രാജേഷ് രാജിവെച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി എ.എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്. രാവിലെ 10ന് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലമറിയാം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.



Post a Comment

Previous Post Next Post
Paris
Paris