കട്ടാങ്ങൽ വ്യാപരോത്സവ് : ബമ്പർ വിജയികളെ പ്രഖ്യാപിച്ചു.


 കട്ടാങ്ങൽ : കട്ടാങ്ങൽ വ്യാപാരി ക്ലബ് നടത്തിയ വ്യാപാരോത്സവ്  2022 ലെ  മെഗാ ബമ്പർ ഒന്നാം സമ്മാനം ഫൈസൽ  ചാത്തമംഗലവും രണ്ടാം സമ്മാനം രാഘവൻ ചൂലൂരും നേടി.    ബൂട്ലാൻഡ് മലയമ്മ നൽകിയ  കൂപ്പണിലൂടെയാണ് ഒന്നാം സമ്മാനർഹനായ ഫൈസൽ സമ്മാനം നേടിയത് .
  രണ്ടാം സമ്മാനാർഹനായ  രാഘവൻ ചൂലൂർ നു     കൂപ്പൺ നൽകിയത്  അരീക്കരസിൽക്സിൽ നിന്നുമാണ്.


   

പരിപാടി ചാത്തമംഗലം  ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട്  ശ്രീ ഓളിക്കൽ  ഗഫൂർ  ഉൽഘാടനം  നടത്തി  ഒന്നാം സമ്മാനത്തിനുള്ള കൂപ്പൺ  നറുക്കെടുത്തു.  രണ്ടാം സമ്മാനത്തിനുള്ള നറുക്ക്   കുന്നമംഗലം  പോലീസ് ഇൻസ്പെക്ടർ ശ്രീ യുസഫ്   ഉം  പ്രോത്സാഹന സമ്മാനം  നറുക്കെടുപ്പ്  വാർഡ്  മെമ്പർ ഹക്കീം മാസ്റ്ററും  നടത്തി.   ചടങ്ങിൽ   യൂണിറ്റ്  ജനറൽ സെക്രെട്ടറി  ശ്രീ പ്രസന്നകുമാർ സ്വാഗതവും    യൂണിറ്റ് പ്രസിഡണ്ട്  ശ്രീ മുനീർ  അധ്യക്ഷവും വഹിച്ചു    യൂത്ത് വിങ്  പ്രസിഡണ്ട്  നജ്മുദ്ധീൻ  ആശംസയും  നൗഫൽ  നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris