സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി

വൈത്തിരി: പഴയ വൈത്തിരിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി 45ഓളം യാത്രക്കാർക്ക് പരിക്കേറ്റു.




കോഴിക്കോട്-മാനന്തവാടി റൂട്ടിൽ സർവിസ് നടത്തുന്ന ഫാന്‍റസി ബസാണ് വെള്ളിയാഴ്ച രാവിലെ 8.45ന് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പലരും വൈത്തിരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രാഥമിക ചികിത്സ തേടി. നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Post a Comment

Previous Post Next Post
Paris
Paris