കൂളിമാട് കള്ളൻ തോട് റോഡിൽ വിജിലൻസിന്റെ പരിശോധന.


കട്ടാങ്ങൽ : കൂളിമാട് കള്ളൻ തോട് റോഡിൽ  വിജിലൻസിന്റെ പരിശോധന.
 കുണ്ടും കുഴിയുമായി താറുമാറായ റോഡിൽ
 ഏതാനും മാസങ്ങൾക്കു മുമ്പാണ്  റീ ടാറിങ് നടന്നത്. ഇപ്പോൾ ഏതാനും ഭാഗങ്ങൾ പൊട്ടി പൊളിഞ്ഞു  യാത്ര ദുഷ്കരമായ അവസ്ഥയിലാണ്. സാങ്കേതിക തകരാറുകൾ കാരണം വർഷങ്ങളായി റോഡ് പ്രവർത്തി നിലച്ച മട്ടാണ്. 





വീണ്ടും റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും  റോഡ് പണി നടക്കുന്നില്ല. താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ ഗർത്തങ്ങളായി മാറി വാഹന യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്.പൂർത്തിയായ റോഡിൽ എങ്ങനെ വീണ്ടും കുഴികൾ രൂപപ്പെടുന്നു എന്നതാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ഇനിയും അനന്തമായി നീളുന്ന  കൂളിമാട് കള്ളൻതോട് റോഡ് പ്രവർത്തിയിൽ  ആശങ്കയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post
Paris
Paris