കൊടിയത്തൂർ : കഴിഞ്ഞ കാലങ്ങളിലായി കേരളത്തിൽ പേവിഷബാധയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ കൂടി വരികയാണ് . പൊതുവെ പേവിഷബാധയുള്ള പട്ടി , പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നുണ്ടാകുന്ന കടിയിലൂടെയാണ് മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത് . 100% വും മാരകവും പ്രതിരോധ കുത്തിവെയ്പ്പിലൂടെ 100% വും ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് പേവിഷബാധ, നമ്മുടെ വീടുകളിൽ അരുമയായി വളർത്തുന്ന നായ്ക്കളെ പേവിഷബാധയിൽ നിന്ന് സംരക്ഷിക്കേണ്ടത് അവരുടെയും നമ്മുടെയും പൊതുജന ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. പഞ്ചായത്തി രാജ് ചട്ടങ്ങൾ പ്രകാരം വളർത്തു നായ്ക്കളുടെ ലൈസൻസ് നിർബന്ധമാണ്. ഇതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്വാമ്പയിൻ ( RFKVC ) ഉൾപ്പെടുത്തി വെറ്ററിനറി ഡിസ്പെൻസറി മുണ്ടോട്ടുകുളങ്ങര (പന്നിക്കോട്) മുഖേന 2022 സെപ്റ്റംബർ മാസം 15, 16, 17 തീയതികളിൽ മൃഗാശുപത്രിയിൽ വച്ച് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം 15.09.2022 ന് രാവിലെ 10.30 ന് പന്നിക്കോട് മൃഗാശുപത്രിയിൽ വച്ച് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷംലൂലത്ത് അവർകൾ നിർവ്വഹിക്കുന്നു.
വളർത്തുനായ്ക്കളുടെ ലൈസൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ എല്ലാ മാന്യ സുഹൃത്തുക്കളും ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തി നമ്മുടെ വളർത്തു നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിൽ വിധേയമാക്കി പഞ്ചായത്തിൽ നിന്നും ലൈസൻസ് കൈപ്പറ്റേണ്ടതാണ്.
(നിലവിൽ കുത്തിവെപ്പ് എടുത്ത് ഒരു വർഷം കഴിയാത്തവയും, മൂന്ന് മാസം തികയാത്ത പൂച്ച, നായ എന്നിവയെ ക്യാമ്പിൽ കുത്തിവെപ്പിന് കൊണ്ടു വരേണ്ടതില്ല)
വാക്‌സിനേഷൻ സമയം 10.30 മുതൽ 12.30 വരെ
പ്രതിരോധ കുത്തിവെയ്പ് ചാർജ്ജ് - 30 രൂപ
ഡോ . നബീൽ മുഹമ്മദ്
വെറ്ററിനറി സർജൻ
വെറ്ററിനറി ഡിസ്പെൻസറി
മുണ്ടോട്ടുകുളങ്ങര

Post a Comment