ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഇതിൽ ഉള്‍പ്പെടുത്തിയതോടെ ഈ മരുന്നുകളുടെ വില കുറയും. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് കൂടാതെ കാന്‍സറിനുള്ള നാലു മരുന്നുകളാണ് പുതിയ പട്ടികയിലുണ്ട്.
നേരത്തെ നിലവിലുണ്ടായിരുന്ന 26 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയിലുള്ളത്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പരമാവധി 10 ശതമാനം വില വരെ വര്‍ഷത്തില്‍ കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം.

Post a Comment