ഇന്നും നാളെയും കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം


കോഴിക്കോട് : വിനോദസഞ്ചാര വകുപ്പും ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ഓണാഘോഷം പരിപാടികളോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.




ഈ ദിവസങ്ങളിൽ വൈകീട്ട് നാലിനുശേഷം കോഴിക്കോട് ബീച്ച്, ബീച്ച് ഓപൺ സ്റ്റേജ് (ഫ്രീഡം സ്ക്വയർ) ഭാഗങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ബീച്ചിലേക്ക് വിനോദത്തിനും പരി പാടികൾ കാണുന്നതിനുമായി വരുന്ന ആളുകൾ വാഹനങ്ങൾ താജ് ഹോട്ടലിനു വലതുവശത്തുള്ള കെ.ടി.സി ഗ്രൗണ്ടിലോ താജ് ഹോട്ടലിനു മുൻവശം മേയർ ഭവന്റെ സമീപമുള്ള ലയോള സ്കൂൾ ഗ്രൗണ്ടിലോ സൗത്ത് ബീച്ചിലോ നോ ർത്ത് ബീച്ചിലോ മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിൽ പാർക്ക് ചെയ്യണം.

തളി ക്ഷേത്രത്തിനു സമീപം നടക്കുന്ന പരിപാടികളിൽ പങ്കുചേരു ന്നതിന് വരുന്ന ആളുകൾ വാഹനങ്ങൾ സാമൂതിരി സ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ശനിയാഴ്ച ഉച്ചക്ക് രണ്ടിനു ശേഷം രാമനാട്ടുകര ഭാഗത്തുനി ന്ന് ഫറോക്ക് വഴി നഗരത്തിലേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹ നങ്ങൾക്ക് നിയന്ത്രണം ഉണ്ടാവും. ബസുകൾ ഫറോക്ക് പുതിയപാലം വഴി നഗരത്തിലേക്കെത്തണം. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ഫറോക്ക് പഴയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിക്കും. മറ്റുള്ള സ്ഥലങ്ങളിൽ ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾക്കനുസരിച്ചും വാഹനങ്ങൾ പാർക്ക് ചെയ്യണം.

Post a Comment

Previous Post Next Post
Paris
Paris