ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെയുള്ള നടപടി; അനധികൃത വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ആർബിഐ


സാധാരണ ബാങ്കിംഗ് ചാനലുകൾക്ക് പുറത്ത് പെരുകുന്ന അനധികൃത ലോൺ ആപ്ലിക്കേഷനുകൾ തടയുന്നതിന് ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ, നിയമപരമായ ആപ്ലിക്കേഷനുകളുടെ ഒരു "വൈറ്റ് ലിസ്റ്റ്" തയ്യാറാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യോട് സർക്കാർ ആവശ്യപ്പെട്ടു. സെൻട്രൽ ബാങ്ക്, മ്യൂൾ/വാടക അക്കൗണ്ടുകൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ നിരീക്ഷിക്കുകയും, പ്രവർത്തനരഹിതമായ എൻബിഎഫ്‌സി ലൈസൻസുകൾ റദ്ദാക്കുന്നതിൽ  നടപടി സ്വീകരിക്കുകയും, സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത പേയ്‌മെന്റ് അഗ്രഗേറ്ററുകൾ നീക്കം ചെയ്യുകയും ചെയ്യും.




 വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനധികൃത വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്.  സെൻട്രൽ ബാങ്കിൽ രജിസ്റ്റർ ചെയ്യാത്തതും സ്വന്തമായി പ്രവർത്തിക്കുന്നതുമായ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്.




Post a Comment

Previous Post Next Post
Paris
Paris