സൈക്കിളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. സൈക്കിളിന്റെ സീറ്റിനടിയിലെ ലോഹഭാഗം സ്വർണം കൊണ്ട് നിർമ്മിച്ചതായിരുന്നു. സുരക്ഷാ പരിശോധനക്കിടെയാണ് ഷരീഫ് കസ്റ്റംസിന്റെ പിടിയിലായത്. സൈക്കിൾ വിശദമായി പരിശോധിച്ചപ്പോൾ സീറ്റിനടിയിലായി സ്വർണം കാണുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം കടത്താൻ ശ്രമിച്ചതാണെന്ന് വ്യക്തമായത്.

Post a Comment