തുടർച്ചയായി രണ്ടുദിവസം വില കൂടിയ ശേഷം ഇന്ന് സ്വർണത്തിന് പവന് 400 രൂപ കുറഞ്ഞു. പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4600 രൂപയായി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
അന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. വെള്ളിയാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ 37,200 രൂപയായിരുന്നു പവന്. ഇതിൽനിന്നാണ് ഇന്ന് 400 രൂപ കുറഞ്ഞത്.

Post a Comment