പേവിഷത്തിനെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്


പേവിഷത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചെറിയ അശ്രദ്ധ പോലും പേ വിഷബാധയ്ക്ക് കാരണമാകുമെന്നും പ്രതിരോധത്തില്‍ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യങ്ങളും മന്ത്രി ഫെയ്‌സ്ബുക്കില പങ്കുവെച്ചു.




ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പേവിഷത്തിനെതിരെ അതീവ ജാഗ്രത പാലിക്കണം. ചെറിയ അശ്രദ്ധ പോലും പേ വിഷബാധയ്ക്ക് കാരണമാകും. പേ വിഷബാധ പ്രതിരോധത്തില്‍ അവബോധം വളരെ പ്രധാനമാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
· പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം
· കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
· എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക
· മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
· കൃത്യമായ ഇടവേളയില്‍ വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
· കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന്‍ എടുക്കണം
· വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
· വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തുക
· മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
· പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

Post a Comment

Previous Post Next Post
Paris
Paris