സ്വച്ഛത അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'ഗ്രീന്‍ മുക്കം' എന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവത്കരണ പരിപാടിയുമായി മുക്കം നഗരസഭ. ഇന്ത്യന്‍ സ്വഛതാ ലീഗ് പരിപാടിയുടെ ഭാഗമായി നാടിനെ മാലിന്യ മുക്തമാക്കുക, ജനങ്ങളില്‍ മാലിന്യ സംസ്‌കരണ രീതികകള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
മാലിന്യ നിര്‍മ്മാര്‍ജന അവബോധം സൃഷ്ടിച്ച് വൃത്തിയുള്ള ഒരു മാലിന്യ സംസ്‌കരണ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യവുമായാണ് 'ഗ്രീന്‍ മുക്കം' എന്ന ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു പറഞ്ഞു.
നഗരസഭയിലെ സ്‌കൂളുകളില്‍ മാലിന്യമുക്ത പ്രതിജ്ഞ എടുക്കുകയും നഗരസഭ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.
മാലിന്യ സംസ്‌കരണ സന്ദേശവുമായി ഗൃഹ സന്ദര്‍ശനം, തെരുവ് നാടകം, ഫ്‌ലാഷ് മോബ്, മനുഷ്യച്ചങ്ങല എന്നി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഹരിതകര്‍മ്മ സേനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചലച്ചിത്ര നടന്‍ മനോജ് കെ.ജയന്‍ പദ്ധതിയുടെ അംബാസിഡറാവും.'ഗ്രീന്‍ മുക്കം' പദ്ധതിയുടെ ലോഗോ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.

Post a Comment