തിരുവമ്പാടി ഗവ. ഐ. ടി.ഐയിൽ 2022 ആഗസ്റ്റ് മാസം നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ ലിസ്സി എബ്രഹാം, പി.ടി.എ പ്രസിഡന്റ് വിജു, അബൂബക്കർ പാറശ്ശേരി, വരുൺ ആൽബർട്ട് ജോഷ്വ, സജി സി കെ, ദിലീപ് രാജ് എ, ഹബീബ് പി.എം, സാഹിദ കെ, അനുശ്രീ വി.പി. എന്നിവർ സംസാരിച്ചു.
ഐ.ടി.ഐ പ്രിൻസിപ്പാൾ അബ്ദുൾ ഹമീദ് എൻ. കെ സ്വാഗതവും അബ്ദുൾ സലീം.പി നന്ദിയും രേഖപ്പെടുത്തി.
രാജ്യത്താകമാനം നടക്കുന്ന കോൺ വൊക്കേഷൻ സെറിമണിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ഇന്റർ ഐ.ടി.ഐ സ്പോർട്ട്സ് ബാഡ്മിന്റൺ മത്സരത്തിൽ വിജയികളായ ശ്രീദേവി, സൗമ്യ എന്നീ ടെയിനികളെയും ചടങ്ങിൽ അനുമോദിച്ചു.

Post a Comment