സൗദിയിൽ വാഹനാപകടം: ,മലയാളി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു നിരവധി പേർക്ക് പരുക്ക്


റിയാദ് : സൗദിയില്‍ ട്രക്ക് ബസിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു മലയാളിയടക്കം രണ്ടു ഇന്ത്യക്കാരെന്ന് തിരിച്ചറിഞ്ഞു.
അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്.




തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55), ഉത്തര്‍പ്രദേശ് സ്വദേശി എന്നിവരാണ് മരിച്ചത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

തുറൈഫില്‍ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയില്‍ അറാറിന് 25 കിലോമീറ്റര്‍ അകലെ തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris