ഇരുട്ടിന്റെ മറവിൽ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടുക - എം.എസ്.എഫ്


മുക്കം : എസ്.കെ.എസ്.എസ്.എഫ് കുമാരനെല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച നടത്തപ്പെടുന്ന പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച പ്രതികളെ ഉടൻ പിടികൂടണമെന്ന് എം.എസ്.എഫ് കുമാരനെല്ലൂർ യൂണിറ്റ്.




എം.എസ്‌.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം തുടങ്ങിയവർ സംബന്ധിക്കുന്ന അവാർഡ് ദാനവും ഇശൽ നൈറ്റ് പരിപാടിയുടെ പ്രചരണ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ നിസ്സാരവൽക്കരിക്കരുതെന്നും സാമൂഹ്യ വിരുദ്ധരെ ഉടൻ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും മുൻപും സമാനമായ സംഭവമുണ്ടായതിനാൽ പ്രദേശത്ത് പോലീസ് നൈറ്റ് പെട്രോളിംഗ് ആരംഭിക്കണമെന്നും അധികാരികളോട് എം.എസ്.എഫ് കുമാരനെല്ലൂർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris