കോഴിക്കോട് പുതുപ്പാടി ഏലോക്കര പുട്ടൻകുന്ന് ഹൗസ് പി.കെ. മുഹമ്മദ് ഫാസിദ് എന്ന അബു (23), താമരശേരി കുടുക്കിലിമ്മാരം രാരോത്ത് കയ്യേലിക്കൽ വീട്ടിൽ പി.കെ. അനൂപ് (36) എന്നിവരാണ് അറസ്റ്റിൽ.
വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കൽപറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി ഇന്ന് പുലർച്ചെ 03.45ന് കൽപറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ചു വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും പിടികൂടി. പ്രതികൾക്കെതിരേ എൻ.ഡി.പി.എസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Post a Comment