ചൂലൂർ എ.യു.പി സ്കൂളിൽ 1990 ബാച്ച് ഒരുമിച്ച് ചേർന്നു


ചൂലൂർ: എ യു പി സ്കൂൾ ചൂലുർ 1990, 7 ആം തരം ബാച്ച് ഒത്തുചേരൽ ചടങ്ങ് സ്മൃതി മധുരം എന്നപേരിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ആ കാലഘട്ടത്തിൽ പഠിപ്പിച്ച പ്രധാന അദ്ധ്യാപകനായ ശ്രീ ശങ്കരൻ നമ്പൂതിരിയെ ശ്രീ. ജഗേഷ് പുളിയപൊറ്റമ്മൽ പൊന്നാടയണിയിച്ചു സ്വീകരിച്ച് കൊണ്ട് സ്മൃതി മധുരം ഒത്തു ചേരലിന് തുടക്കം കുറിച്ചു.




 തുടർന്ന് 16 ഓളം വരുന്ന അധ്യാപക അനധ്യാപക സ്റ്റഫുകളെയും ആദരികയുണ്ടയി. നീണ്ട വർഷങ്ങൾക് ശേഷം ഉത്തരവാദിത്വങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് തന്നെ 37ഓളം പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത
ചടങ്ങ് മുൻ വാർഡ് മെമ്പർ ആയിരുന്ന ശ്രീ പ്രസാദ് കോ ഓർഡിനേറ്റ് ചെയ്തു.
പൂർവ്വവിദ്യാർത്ഥികൾ കലാ പ്രകടനങ്ങളാൽ നഷ്ടബാല്യകൗമാര കാലഘട്ടങ്ങളെ തിരികെ കൊണ്ടുവന്നു.

ഈ കൂട്ടായ്മക്കു രൂപം നൽകിയത് ശ്രീ അനീഷ് കൊഴിശേരി ആണ്. ഉണ്ണി വെള്ളലശ്ശേരി, രാഘവൻ, ഡോ: നാസ്സർ എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post
Paris
Paris