കൊടിയത്തൂര്‍:
പന്നിക്കോട് ഗവ. ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി. കാല്‍നൂറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ആശുപത്രി ഓട്ടിസം സെന്റെറില്‍ മൂന്ന് ബാത്ത് റൂമുകള്‍ ഉള്‍പ്പടെ ഹൈടെക് ശുചിമുറിയും ഒരുങ്ങിക്കഴിഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്നാംവാര്‍ഡ് മെമ്പറുമായ ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റതിനുശേഷം നിരവധി വികസന മുന്നേറ്റങ്ങളാണ് നടപ്പിലാക്കിയത്. ഹോമിയോ ആശുപത്രി ഓട്ടിസം സെന്റെര്‍ കുടിവെള്ള പദ്ധതി, ഹൈടെക് ശൗചാലയം, ചുറ്റുമതില്‍ നിര്‍മ്മാണം, പെയിന്റിംഗ്, മുറ്റം ഇന്റര്‍ലോക്ക് പതിക്കല്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ഹോമിയോ ആശുപത്രിയില്‍ പുതുതായി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് നിര്‍വഹിച്ചു. ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ച വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി റിയാസ്, അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുക്കുന്നത്ത്, കെ.ജി സീനത്ത്, രതീഷ് കളക്കുടിക്കുന്നത്ത്, ഹരീഷ്, കെ.ടി ഹമീദ്, ബാബു മൂലയില്‍, സത്താര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗം പി.ഉപ്പേരനെ പൊന്നാട അണിയിച്ചു.

Post a Comment