പൂളക്കോട് : ചാത്തമംഗലം പഞ്ചായത്ത് ആറാം വാർഡ് അരീക്കുളങ്ങര C/112 അംഗൻവാടിയിൽ ഓണാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു.
വാർഡ് മെമ്പർ ശ്രീ ചന്ദ്രമതി പരിപാടി ഉദ്ഘാടനം ചെയ്തു കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാകായിക പരിപാടികളും വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്ക് സമ്മാനദാനവും നടത്തി. കമ്മറ്റി അംഗങ്ങൾ സുബ്രമണ്യൻ, രാമുട്ടി മാഷ്, കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. കമ്മറ്റി അംഗം ഡോണ ഡോണി മാനുവൽ നന്ദി പറയുകയും ചെയ്തു.


Post a Comment