മുക്കം : കിഫ്‌ബിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി റീ ടെൻഡർ ചെയ്തു.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപറേറ്റീവ് സോസൈറ്റിയ്ക്കാണ് കരാർ ലഭിച്ചത്.
43.76 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക.നേരത്തെ കരാർ എടുത്ത നാഥ് കൺസ്ട്ര ക്ഷൻസ് പ്രവൃത്തിയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നിന്ന് ടെർമിനെറ്റ് ചെയ്തിരുന്നു. പ്രവൃത്തിയുടെ ബാക്കിയുള്ള കോടഞ്ചേരി - തമ്പലമണ്ണ ഭാഗം, മറ്റിടങ്ങളിൽ BM, ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ ഈ പ്രവൃത്തിയിൽ ഉണ്ടാവും.

Post a Comment