റീച്ചാര്‍ജ് കാലാവധി 28 ദിവസം പോര; പ്ലാനുകള്‍ 30 ദിവസമാക്കി ട്രായ്


ദില്ലി: എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയില്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ് നിര്‍ദേശം വന്നതിനു പിന്നാലെ പ്രധാന ടെലികോം കമ്പനികള്‍ 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനും അവതരിപ്പിച്ചു.




ഇതുവരെ ഗുണഭോക്താവിന് പ്രതിമാസ റീച്ചാര്‍ജായി ലഭിച്ചിരുന്ന കാലാവധി 28 ദിവസമായിരുന്നു. ഈ രീതിയില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു വര്‍ഷം 13 മാസം റീച്ചാര്‍ജ് ചെയ്യേണ്ടി വരും. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ട്രായ് ഇടപെട്ടത്.
    

Post a Comment

Previous Post Next Post
Paris
Paris