പോപുലർ ഫ്രണ്ട് ഹർത്താൽ: ആകെ 157 കേസ്, 170 അറസ്റ്റ്


തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. 368 പേരെയാണ് കരുതൽ തടങ്കലിൽവെച്ചത്. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് തടങ്കലിൽവെച്ചത്.




അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലർ ഫ്രണ്ട് ദേശീയ നേതാക്കള ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്കാണ് എൻഐഎ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേരളത്തിൽ നിന്ന് ഇന്നലെ എത്തിച്ചവരും ഇവരിൽ ഉൾപ്പെടും. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്.




Post a Comment

Previous Post Next Post
Paris
Paris