ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ തീപിടിത്തം; 10 സ്കൂട്ടർ കത്തി നശിച്ചു


കോഴിക്കോട് : നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; 10 സ്കൂട്ടറുകൾ കത്തിനശിച്ചു. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിക്ക് എതിർവശത്തുള്ള ഷോറൂമിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു തീപിടിത്തം. ഒരു സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുമ്പോൾ തീപിടിക്കുകയായിരുന്നു. വലിയ പൊട്ടിത്തെറി ശബ്ദവുമുണ്ടായി. സമീപത്തു നിർത്തിയിട്ട സ്കൂട്ടറുകളിലേക്കും തീ പടർന്നു. 




വിൽപനയ്ക്കായി സൂക്ഷിച്ചതും സർവീസിനായി എത്തിച്ചവയും ഉൾപ്പെടെ 10 സ്കൂട്ടറുകൾ കത്തി നശിച്ചു. അപകടം നടക്കുമ്പോൾ ജീവനക്കാർ കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
  


Post a Comment

Previous Post Next Post
Paris
Paris