4 ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികൾ
"ഉത്രാടപ്പാച്ചിൽ 2022 ജനകീയ ഉത്സവമാവും
മുക്കം: 2 വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വന്നെത്തുന്ന ഓണം ഇത്തവണ ഉത്സവമാക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി ഡി എസിൻ്റേയും ആഭിമുഖ്യത്തിൽ 4 ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഓണാഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
സെപ്റ്റംബർ , 3, 4, 5.6 ദിവസങ്ങളിലായി പന്നിക്കോട് എ യു പി സ്കൂളിൽ വെച്ചാണ് പരിപാടികൾ. ആദ്യ ദിവസമായ സെപ്തംബർ2 ശനിയാഴ്ച രാവിലെ 10 മണിക്ക് കുടുംബശ്രീ ഓണ ചന്ത ആരംഭിക്കും. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്,
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ 4 ദിവസവും പ്രവർത്തിക്കും.
തിങ്കളാഴ്ച രാവിലെ 7.30 മുതൽ
പൂക്കളമത്സരമാരംഭിക്കും. തുടർന്ന് 10 മണിക്ക് കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. 11 മണി മുതൽ 2 മണി വരെ കുടുംബശ്രീ പ്രവർത്തകരുടെ കായിക മത്സരങ്ങളും നടക്കും.
3 മണി മുതൽ 6 മണി വരെ ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികളും നടക്കും. അവസാന ദിവസമായ ചൊവ്വാഴ്ച നടക്കുന്ന ഓണസദ്യയിൽ 3000 ത്തോളം പേർ പങ്കെടുക്കും വിവിധ കലാപരിപാടികൾ, അവാർഡ് ദാനം, ഗാനസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും.വാർത്ത സമ്മേളനത്തിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.ഷംലൂലത്ത്, ഷിഹാബ് മാട്ടുമുറി, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, സി ഡി എസ് ചെയർപേഴ്സൺ കെ. ആബിദ എന്നിവർ പങ്കെടുത്തു

Post a Comment