KSRTC ബസ്സിന് സ്റ്റോപ്പില്ല, പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ വലയുന്നു.


താമരശ്ശേരി: പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവധിക്കാത്തത് കാരണം വിദ്യാർത്ഥികൾ വലയുന്നു.





രാവിലെയും, വൈകുനേരവും സ്കൂൾ സമയത്ത് ആവശ്യമായ സ്വകാര്യ ബസ്സുകൾ ഈ റൂട്ടിൽ ഇല്ല, ഏതാനും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഉണ്ടെങ്കിലും അവക്കും ഇവിടെ സ്റ്റോപ്പില്ല.

രാവിലെ സ്കൂൾ സമയത്ത് താമരശ്ശേരി ഭാഗത്ത് നിന്നും നോളേജ് സിറ്റി ബസ്സടക്കം ഏതാനും KSRTC ഓർഡിനറി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്, എന്നാൽ ഇവക്ക് സ്കൂളിന് മുന്നിൽ സ്റ്റോപ്പ് അനുവധിക്കാത്തത് കാരണം അര കിലോമീറ്റർ അകലെ വെസ്റ്റ് ഇറങ്ങി കൈതപ്പൊയിലിൽ  ഇറങ്ങി അര കിലോമീറ്ററിലധികം തിരികെ സ്കൂളിലേക്ക് നടക്കണം.

വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് അടിയന്തിരമായി സ്കൂളിന് സമീപത്തെ സ്റ്റോപ്പിൽ  ബസ് നിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ അവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris