ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 21 സര്‍വകലാശാലകള്‍ വ്യാജമെന്ന് പ്രഖ്യാപിച്ച് യുജിസി. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യുജിസി അറിയിച്ചു. ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വ്യാജ സര്‍വകലാശാലകളും. യുജിസി ആക്ടിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പട്ടികയില്‍ കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയും ഉള്‍പ്പെടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് ബിരുദം നല്‍കാന്‍ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്‌നിഷ് ജെയ്ന്‍ അറിയിച്ചു.
ഡല്‍ഹിയില്‍ മാത്രം എട്ടു സര്‍വകലാശാലകളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്.കേരളത്തിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഓരോ സര്‍വകലാശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും യുജിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Post a Comment