കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ഹിജാബ് വിലക്ക്; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി


കോഴിക്കോട് : കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ഹിജാബ് വിലക്കില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.




 വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് എത്തിയപ്പോഴാണ് സ്‌കൂളിലെ യൂണിഫോമില്‍ ശിരോവസ്ത്രം ഇല്ലാത്തതിനാല്‍ ധരിക്കരുതെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Post a Comment

Previous Post Next Post
Paris
Paris