കൊടുവള്ളി: കലാ സാംസ്കാരിക പ്രവർത്തകനും ഗാനരചയിതാവുമായ ബാപ്പുവാവാടിനെ അരങ്ങ് കലാസാംസ്കാരികവേദി ആദരിച്ചു.
മുൻ എം.എൽ.എ. കാരാട്ട് റസാഖ് ഉപഹാര സമർപ്പണം നടത്തി. ചെയർമാൻ കെ.കെ. ആലി അധ്യക്ഷനായി.
കൺവീനർ അഷ്റഫ് വാവാട്, പക്കർ പന്നൂർ, ടി.പി. അബ്ദുൽ മജീദ്, ഫസൽ കൊടുവള്ളി, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, അഷ്റഫ് ആശാരിക്കൽ, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, പി.വി. ബഷിർ, റാഷി താമരശ്ശേരി എന്നിവർ സംസാരിച്ചു.

Post a Comment