എസ്.എസ്.എഫ്. സാഹിത്യോത്സവം: കാന്തപുരം സെക്ടർ ജേതാക്കൾ


പൂനൂർ: എസ്.എസ്.എഫ്. പൂനൂർ ഡിവിഷൻ സാഹിത്യോത്സവത്തിൽ കാന്തപുരം സെക്ടർ ജേതാക്കളായി. ആവിലോറ, പൂനൂർ സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനസംഗമം എസ്.വൈ.എസ്. ജില്ലാ പ്രസിഡൻറ്‌ അബ്ദുൾ റഷീദ് ബാഖഫി കുറ്റ്യാടി ഉദ്ഘാടനംചെയ്തു.




ആഷിക് സഖാഫി കാന്തപുരം അധ്യക്ഷനായി. റാഫി അഹ്സനി കാന്തപുരം, പി.വി. അഹമ്മദ് കബീർ എളേറ്റിൽ, സാദിഖ് സഖാഫി മഠത്തുംപൊയിൽ, അഹമ്മദ് റാസി മുക്കം, ഷഹബാസ് ചളിക്കോട്, അബ്ദുൾ അസീസ് ലത്തീഫി, സഅറുദ്ദീൻ സഖാഫി, ഹാഷിർ എസ്റ്റേറ്റ്മുക്ക്, അനസ് കാന്തപുരം, എ.പി. അബ്ബാസ് എന്നിവർ സംസാരിച്ചു. നസൽ അബ്ദുല്ലയെ കലാപ്രതിഭയായും ആഷിക്കിനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris