മാവൂർ : ദേശീയ വ്യാപാര ദിനത്തിൻ്റെ ഭാഗമായി മാവൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് നാസർ മാവൂരാൻ പതാക ഉയർത്തി.
യൂണിറ്റ് സെക്രട്ടറി ഉസ്മാൻ മാവൂർ, യൂത്ത് വിങ് പ്രസിഡൻ്റ് സഹദ് മോൻ, വനിതാ വിങ് പ്രസിഡൻ്റ് സീത മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. സേതുമാധവൻ നന്ദി പറഞ്ഞു. വ്യാപാരികൾക്കിടയിൽ നടപ്പിലാക്കുന്ന ഇൻഷുറൻസ് പരിരക്ഷയായ ആശ്വാസ് പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് സി.പി ബാബുരാജിനെ ചേർത്ത് കൊണ്ട് രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.


Post a Comment