വ്യാപാരി ദിനം ആചരിച്ചു


മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഗസ്റ്റിയൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിന ആഘോഷങ്ങളുടെ ഭാഗമായി മുക്കം ഗ്രേസ് പാലിയേറ്റീവ് സെന്റർ സന്ദർശിക്കുകയും രോഗികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുകയും, കൂടാതെ യൂണിറ്റ് പരിധിയിലുള്ള കിടപ്പ് രോഗികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 അഗസ്ത്യാന്മുഴി അങ്ങാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളിപതാക ഉയർത്തി.




 തുടർന്ന് നടന്ന പ്രകടനത്തിൽ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.
 ഗ്രേസ് പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ ചെയർമാൻപി. കെ ശരീഫുദ്ധീൻ യൂണിറ്റ് പ്രസിഡന്റിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങി.
 യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ സുബ്രഹ്മണ്യൻ, ട്രെഷരാർ പി കെ റഷീദ്, ലത്തീഫ് എ കെ, സുരേഷ് കുമാർ, ഷിജി അഗസ്റ്റിൻ, ബിജു എ സി,പ്രമോദ് സി, മത്തായി മൈക്കിൾ, പാലിയേറ്റീവ് പ്രവർത്തകരായ സി കെ മുഹമ്മദ്, അബ്ദുല്ലയിസ്, സിസ്റ്റർ ലൈല എന്നിവർ ചടങ്ങിൽ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris