ഓമശ്ശേരി :വെളിമണ്ണ പ്രവേശത്ത് വീണ്ടും പന്നി ശല്യം രൂക്ഷമാവുന്നു .നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയാത്തതിൽ പ്രദേശവാസികൾ പ്രഷിഷേധം ഉയർത്തുകയാണ് .കർഷകരെ സംബന്ധിച്ചിടത്തോളം പൊറുതി മുട്ടിയ അവസ്ഥയിലാണ് .കാർഷിക വൃത്തി ഉപേക്ഷിച്ച് കൃഷിയിടം തരിശു ഭൂമിയാക്കി നിലനിർത്തേണ്ട അവസ്ഥയാണ് കർഷകരെ സംബന്ധിച്ചിടത്തോളം നിലനിൽക്കുന്നത് .
കഴിഞ്ഞ ദിവസം പുഴിച്ചരത്തിൽ മുഹമ്മദ് ഹാജിയുടെ കൃഷിയിടത്തിലേ മുപ്പതോളം കവുങ്ങിൻ തൈകൾ പന്നിക്കൂട്ടം നശിപ്പിച്ചു .മാസങ്ങൾക്ക് മുമ്പ് മഠത്തിൽ റഷീദിന്റെ കൃഷിയിടത്തിലെ കവുങ്ങിൻ തൈകൾ നശിപ്പിച്ചത് വാർത്തയായിരുന്നു .പന്നി ശല്യത്തിനെതിരെ ശക്തമായ നടപടിയെടുത്ത് പകർഷകരെ ദുരിതക്കയത്തിൽ നിന്നും കരകയറ്റണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു.

Post a Comment