പോഷകബാല്യം പദ്ധതിയുടെ മുക്കം മുനിസിപ്പൽ തല ഉദ്ഘാടനം നിർവഹിച്ചു


മുക്കം : സംസ്ഥാന സർക്കാർ വനിത ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ മുക്കം മുനിസിപ്പൽ തല ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിര്‍വഹിച്ചു. 




രാജ്യത്ത് തന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പാലും മുട്ടയും നല്‍കിത്തുടങ്ങി. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലെ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഇത് ലഭ്യമാകും. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്.മുക്കം നഗര സഭ പരിധിയിലെ 35 അംഗൻവാടിയിലെ 700ഓളം കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.....
പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു,കൗൺസിലർമാരായ എ കല്യാണിക്കുട്ടി, വസന്ത,ജോഷില പി, ബിജുന മോഹൻ, അശ്വതി സനോജ്, ബിന്ദു, മുക്കം സി ഡി പി ഒ സരസ്വതി, പത്മനാഭൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris