8 മാസം: പേവിഷം എടുത്തത് 19 ജീവൻ; ഓരോ മരണത്തെക്കുറിച്ചും പഠിക്കാൻ ആരോഗ്യ വകുപ്പ്


കോഴിക്കോട്: വാക്സീന്റെ ഫലശേഷിയെക്കുറിച്ചും സൂക്ഷിക്കുന്ന രീതിയെക്കുറിച്ചും സംശയങ്ങൾ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റുള്ള മരണം 19 ആയെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2015 മുതൽ 2019 വരെ ഒറ്റ മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന സ്ഥാനത്താണ് ആരോഗ്യ വകുപ്പ് അധികൃതരെ പോലും ഞെട്ടിച്ചു കൊണ്ട് 8 മാസത്തിനിടയിൽ 19 പേർക്ക് ജീവൻ നഷ്ടമായത്. 




ഇതെക്കുറിച്ച് ഓഡിറ്റ് നടത്താനും ഓരോ മരണവും വിലയിരുത്തി റിപ്പോർട്ട് തയാറാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

കോവിഡ് കാലത്ത് അരുമമൃഗങ്ങളെ വളർത്തുന്നത് വർധിക്കുകയും തെരുവുനായ്ക്കൾ പെരുകുകയും ചെയ്തതോടെ, കടിയേറ്റ് വാക്സീൻ എടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. മരണക്കണക്കിലും ഈ വർധന പ്രകടമാണ്. 2020ൽ 5 പേരും 2021ൽ 11 പേരും പേവിഷബാധയേറ്റു മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 

കോവിഡിനു ശേഷം ആളുകളുടെ പ്രതിരോധശേഷി കുറഞ്ഞതുകൊണ്ടാണോ വാക്സീൻ ഫലം കാണാത്തത് എന്നും പരിശോധിക്കുന്നുണ്ട്.
    


Post a Comment

Previous Post Next Post
Paris
Paris