വനിതാ ലീഗ് പ്രവർത്തക സംഗമവും വിജയികൾക്കുള്ള അനുമോദനവും നടത്തി


കട്ടാങ്ങൽ :ഈസ്റ്റ്‌ മലയമ്മ നാലാം വാർഡ് വനിതാ ലീഗ് പ്രവർത്തക സംഗമവും എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനവും ചുവട് 22"ഈസ്റ്റ്‌ മലയമ്മ പട്ടാണിയിൽ പബ്ലിക് സ്കൂളിൽ വെച്ച് നടത്തി. ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നജ്മ തബ്ഷിറ ഉദ്ഘാടനം ചെയ്തു.വാർഡ് വനിതാ ലീഗ് പ്രസിഡണ്ട്‌ ഷമീറ പീടികക്കണ്ടി അധ്യക്ഷത വഹിച്ചു. 




ജനറൽ സെക്രട്ടറി ഷമീറ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. എം. ഹുസൈൻ, സെക്രട്ടറി എൻ. പി. ഹമീദ് മാസ്റ്റർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്,പി. കെ. ഹഖീo മാസ്റ്റർ, നാലാം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, ഫസീല സലീം,പി. നുസ്രത്ത്, ബുഷ്‌റ കളൻതോട്,പി. സിറാജ് മാസ്റ്റർ, കെ. ടി. മൻസൂർ, എം. പി. കോയ,റംല ഖാസിം സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris